എല്ലാ മാസവും ഒരു ഓലയും ഒരു പൂങ്കുലയും എന്നതാണ് തെങ്ങിൻറെ കാർഷിക നയം. പരിപാലനത്തിന് വരുന്ന ഏറ്റക്കുറച്ചിലുകൾക്കനുസരിച്ച് പ്രതികരണരീതിയിൽ മാറ്റം വരുത്താൻ തെങ്ങ് ശ്രമിക്കാറുണ്ട്. ചുരുക്കിപ്പറഞ്ഞാൽ അങ്ങോട്ട് കൊടുത്താലേ ഇങ്ങോട്ടുതരൂ.
തടം
കാവർഷക്കാലത്തു മാ ത്രം തെങ്ങിൻതടത്തിൽ ശേ ഖരിപ്പെടു ന്നത് ഒന്നേകാൽ ലക്ഷം ലിറ്റർ മഴവെള്ളമാണ്. സമയത്ത് തെങ്ങിൻതടം തുറക്കാതെ വരുമ്പോൾ ഓലത്തുമ്പത്തു കൂടിയും മറ്റും തെങ്ങിൻതടത്തിൽ സംഭരിക്കെണ്ട ഭൂസ്വത്താണ് നമ്മൾ നഷ്ടപ്പെടുത്തുന്നത്. തെങ്ങിൻ ചുവട്ടിൽ നിന്ന് ഒന്നരമീറ്റർ മാറി ഒരടി വീതിയും താഴെയുമുള്ള തടം തുറക്കണം. സക്രിയരായ വേരുപടലം കൂടുതലായിക്കാണുന്ന സ്ഥലത്ത് വളം ചെയ്യുന്നത് വളവും വെള്ളവും ആഗി രണംചെയ്യുന്നത് കൂട്ടും . മഴയെ ആശ്രയിച്ചു കൃഷിയായതിനാൽ കാലവർഷവും തുലാവർഷവും തെങ്ങിൻതടത്തിൽ ശേഖരിക്കുന്നതിനും തടം അത്യാവശ്യം .
വളപ്രയോഗം
തടം തുറന്നാൽ കുമ്മായം തന്നെയാണ് ഒന്നാമൻ. ഒരു കിലോഗ്രാം കുമ്മായമെങ്കിലും ചേർക്കണം. മണ്ണിൻറെ പു ളിരസവും കാത്സ്യം അഭാവ ലക്ഷണവും മാറ്റാനും മറ്റു മൂ ലകൾ ലഭ്യമാക്കുന്നതിനുമായി ഓരോ കിലോഗ്രാം വീതം കുമ്മായവും ഡോളമൈറ്റും ചേർക്കാം . കുമ്മായ വസ്തു ൾ
വെറുതേ ചേർത്താൽ പോരാ. മണ്ണുമായി ഇളക്കിച്ചേർക്കണം.
രണ്ടാഴ്ചയ്ക്കു ശേഷം 45 കിലോ ഗ്രാം ജൈവവളം മിക്സ് ചെയ്യാം . ശീമക്കൊന്ന, ചാണകവളം , മണ്ണിരകംപോസ്റ്റ്, ആട്ടി ൻകാഷ്ഠം , പൊടികോഴിക്കാഷ്ഠം എല്ലാം കൂട്ടിച്ചേർത്ത് ജയ് വവളമാക്കുന്നത് നല്ലത്. നൈട്രജൻ, ഫോസ്ഫറസ്,
പൊട്ടാസ്യം തുടങ്ങിയ പ്രാഥമിക മൂലകൾ ലഭിക്കുതിനാ യി ഒരു കിലോ ഗ്രാം പൊട്ടാഷും ഒരു കിലോ ഗ്രാം യൂറിയും രണ്ടു കിലോ ഗ്രാം രാജ്ഫോസും അത്യാവശ്യം . തുലാവർഷ കാലവുമായി രണ്ടു തവണയായി ചേർത്താൽ മതി .
പ്രാഥമിക മൂലകങ്ങൾപോലെ തെങ്ങിൻ അത്യാവശ്യമായ ദ്വി തീയ മൂലകമാണ് മഗ്നീഷ്യം. മറ്റുവളങ്ങൾ ചേർത്ത് രണ്ടാഴ്ചയ്ക്കുശേഷം അരക്കിലോഗ്രാം മഗ്നീഷ്യം സാൾഫേറ്റ് ചേർക്കുന്നതാണ് പരിഹാരം. ഓലകളിലെ ഹരിതകം ഉറപ്പുവരുത്തുന്നതിന് മഗ്നീഷ്യം ചേർത്തേ മതിയാകൂ.
സൂക്ഷ്മമൂലകമായ ബോറോ ണിൻറെ കുറവ് തേങ്ങയുടെ വലുപ്പം കുറയുന്നതിനും തൊണ്ട പൊട്ടുന്നതിനും കാ രണമാകു ന്നു . കേരളത്തിൽ
പൊതുവേ ബോറോൺ അഭാവ ലക്ഷണം തെങ്ങിൽ പ്രകടമാണ്. 100 ഗ്രാം ബോറോക്സ് മൂന്നു കിലോ ചാണകവളവു മായി ചേർത്ത് തടത്തിലിട്ട് ഇളക്കിക്കൊടുക്കാം . വളമെല്ലാം ചേർത്തു കഴിഞ്ഞതിനു ശേഷം തടം മൂടണം.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഈ പറഞ്ഞ വളങ്ങൾ എല്ലാം കൂടിച്ചേർത്ത് തടത്തിൽ ഇടരുത്. കുമ്മായത്തോടൊപ്പം ഒരു വളവും പാടില്ല.