ഭക്ഷ്യ-കാർഷിക ധാർമ്മികതയുടെ മേഖലയിലെ പഠനത്തിനും ഗവേഷണത്തിനും മാത്രമായി സ്ഥാപിക്കപ്പെട്ട ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ആൻഡ് അഗ്രികൾച്ചറൽ എത്തിക്‌സിൻ്റെ (IFAE) നൂതന സംരംഭമാണ് കിസാൻഭാരത്.കോം. ആധുനികസാങ്കേതികവിദ്യയുടെ സാധ്യതകളും ശക്തിയും പ്രയോജനപ്പെടുത്തി, ഓരോ കർഷകനും ആഗോളവിപണികളുമായി എളുപ്പത്തിൽ ബന്ധപ്പെടാനും സംവദിക്കാനും കഴിയുന്ന ഒരു ഭാവി സൃഷ്ടിച്ചും, അതിലൂടെ അവരുടെ ഉപജീവനമാർഗം നിലനിർത്തിയും, അവരെ സുസ്ഥിരവികസനത്തിലേക്ക് നയിക്കുക എന്നതാണ് ഞങ്ങളുടെ ദർശനം.
ഓൺലൈൻ മാർക്കറ്റിങ് പ്ലാറ്റ്ഫോമിലൂടെ കർഷകർക്ക് തങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വിപണനം ചെയ്യാനുമുള്ള അവസരം ഇതിലൂടെ സംജാതമാക്കുന്നു. കർഷകർക്കു അതിനുള്ള പരിശീലനം നൽകിയും, ന്യായവിലയും വിശാലമായ വിപണി പ്രവേശനവും ഉറപ്പാക്കിയും, കർഷകരുടെ സുസ്ഥിര വളർച്ചയെ പ്രോത്സാഹിപ്പിച്ച് അവരെ ശാക്തീകരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
അനുദിനം നിരവധി മാറ്റങ്ങൾക്കു വിധേയമായി കൊണ്ടിരിക്കുന്ന കാർഷികമേഖലയിൽ, സാങ്കേതികവിദ്യ തുടർച്ചയായി പരമ്പരാഗത വിപണനരീതികളെ പുനർനിർവചിച്ചുകൊണ്ടിരിക്കുന്ന, ഈ കാല ഘട്ടത്തിൽ, കർഷകർക്കായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമുകളുടെ രൂപീകരണം ഏറെ പ്രസക്തമാണ്. ഈ ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമിൽ, കാർഷിക ഉൽപന്നങ്ങളുടെ വിപണനം, കാർഷികതൊഴിലാളികളുടെ ക്ഷാമം പരിഹരിക്കൽ, കൃഷിഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനും സൗകര്യമൊരുക്കൽ, കാർഷിക യന്ത്രങ്ങൾ വാടകയ്‌ക്ക് നൽകുന്നതിനും വാടകക്ക് എടുക്കുന്നതിനുള്ള സൗകര്യം ലഭ്യമാക്കൽ എന്നിങ്ങനെ കർഷകർ അഭിമുഖീകരിക്കുന്ന നിരവധി വെല്ലുവിളികളെ നേരിടാൻ പര്യാപതമായ, കർഷകശാക്തീകരണത്തിൻ്റെ ഒരു വഴിവിളക്കു തന്നെയാണ് കിസാൻഭാരത്.കോം.
ഇതിന്റെ ഏറ്റവും പ്രധാന സവിശേഷത എന്നത് ഇത് കർഷകരുടെ ഓൺലൈൻ വിപണിപ്രവേശനം ഏറെ സുഗമമാക്കുന്ന ഒരു കർഷക സൗഹൃദ ഓൺലൈൻമാർക്കറ്റിംഗ് പ്ലാറ്റ്‌ഫോമാണ് എന്നുളളതാണ്. കർഷകരും കാർഷികഉൽപ്പന്നങ്ങൾ വാങ്ങുന്നവരും തമ്മിലും, കാർഷിക തൊഴിൽദാതാക്കളും കാർഷികതൊഴിലാളികളും തമ്മിലും, കൃഷിഭൂമി വാങ്ങുന്നവരും വിൽക്കുന്നവരുംതമ്മിലും, കാർഷിക യന്ത്രങ്ങൾ വാടകയ്‌ക്ക് നൽകുന്നവരും അവ വാടകയ്ക്കു എടുക്കുന്നവരും തമ്മിലും നേരിട്ടുള്ള ക്രയവിക്രയം സാധ്യമാക്കുന്നത് ഉൾപ്പെടെ നിരവധി മേഖലകളിൽ ഈ കർഷക സൗഹൃദ ഓൺലൈൻ മാർക്കറ്റിംഗ് പ്ലാറ്റ്‌ഫോം ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
കർഷകർക്കു അവരുടെ കാർഷികഉൽപ്പന്നങ്ങൾ വിശാലമായ വിപണിയിൽ പ്രദർശിപ്പിക്കാനും, അവരുടെ പ്രാദേശിക വിപണികൾക്കപ്പുറം കച്ചവടസാധ്യതയുള്ളവരുമായി നേരിട്ട് ബന്ധപ്പെടാനുമുള്ള വലിയ അവസരങ്ങൾ സംലഭ്യമാക്കുന്നതിലൂടെ, ഇടനിലക്കാരെ ഒഴിവാക്കി നേരിട്ടുള്ള ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നു. തന്മൂലം, കാർഷിക ഉത്പന്നമൂല്യവർദ്ധിത ശൃംഖല യുടെ വലിയൊരു പങ്ക് സ്വായത്തമാക്കാൻ കർഷകരെ പ്രാപ്ത രാക്കുന്നു. അങ്ങിനെ കർഷകർക്ക് അവരുടെ ഉത്പന്നങ്ങൾക്ക്ന്യായമായ വിലകിട്ടാൻ അവസരമൊരുക്കുന്നു. കർഷകരെ ശാക്തീകരിക്കാൻ സാങ്കേതികവിദ്യപ്രയോജനപ്പെടുത്തുന്നതിലൂടെ, ഈ ഓൺലൈൻ മാർക്കറ്റിംഗ്പ്ലാറ്റ്ഫോം കർഷകർക്ക് പുതിയ അവസരങ്ങൾ സൃഷിക്കുന്നതോടൊപ്പം ഇന്ത്യയിലുടനീളമുള്ള ഗ്രാമീണകാർഷിക മേഖലകളിൽ സുസ്ഥിരവികസനം സാധ്യമാക്കുകയും ചെയ്യുന്നു.
ഞങ്ങളുടെ ലക്ഷ്യം, ഓൺലൈൻ മാർക്കറ്റിങ് പ്ലാറ്റ്ഫോമിലൂടെ കർഷകർക്ക് തങ്ങളുടെ കാർഷിക ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് നേരിട്ട് വിപണനം ചെയ്യാനുമുള്ള അവസരം ഇതിലൂടെ സംജാതമാക്കുന്നു. കർഷകർക്കു അതിനുള്ള പരിശീലനം നൽകിയും, ന്യായവിലയും വിശാലമായ വിപണി പ്രവേശനവും ഉറപ്പാക്കിയും, കർഷകരുടെ സുസ്ഥിര വളർച്ചയെ പ്രോത്സാഹിപ്പിച്ച് അവരെ ശാക്തീകരിക്കുക എന്നതാണ്.
ഞങ്ങളുടെ ദർശനം, ആധുനികസാങ്കേതികവിദ്യയുടെ സാധ്യതകളും ശക്തിയും പ്രയോജനപ്പെടുത്തി, ഓരോ കർഷകനും ആഗോളവിപണികളുമായി എളുപ്പത്തിൽ ബന്ധപ്പെടാനും സംവദിക്കാനും കഴിയുന്ന ഒരു ഭാവി സൃഷ്ടിച്ചും, അതിലൂടെ അവരുടെ ഉപജീവനമാർഗം നിലനിർത്തിയും, അവരെ സുസ്ഥിരവികസനത്തിലേക്ക് നയിക്കുക എന്നതാണ്.